Breaking News

പോങ്കോത്ര സെന്റ്‌ മേരീസ്‌ കുരിശുപള്ളിയില്‍ തിരുനാളിന്‌ കൊടിയേറി

KDA Nellayi Church Thirunnalനെല്ലായി : പോങ്കോത്ര സെന്റ്‌ മേരീസ്‌ കുരിശുപള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്‌ നെല്ലായി സെന്റ്‌ മേരീസ്‌ പള്ളി വികാരി ഫാദര്‍ ബെന്നി കരിമാലിക്കല്‍ കൊടികയറ്റി. തുടര്‍ന്ന്‌ രൂപം എഴുന്നള്ളിച്ച്‌ വയ്‌ക്കല്‍, ലദീഞ്ഞ്‌, നൊവേന എന്നിവ നടന്നു. തിരുനാള്‍ ദിനമായ ഇന്ന്‌ (15/08/2013) വൈകീട്ട്‌ 4 ന്‌ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്‌ക്ക്‌ റവ. ഫാ. സിന്റോ നങ്ങിണി നേതൃത്വം നല്‍കും. ഫാ. പ്ലോജന്‍ കണ്ണമ്പുഴ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!