എ.എല്‍.പി.എസ്‌. സ്‌കൂളില്‍ സ്വാതന്ത്യ്രദിനാഘോഷം നടത്തി

കൊടകര : എ.എല്‍.പി.എസ്‌. ആലത്തൂരില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. പതാകവന്ദനം, മികച്ചവരെ ആദരിക്കല്‍, ടാബ്ലോ, ഘോഷയാത്ര, പായസവിതരണം, ഏറ്റവും നല്ല കര്‍ഷകരേയും മുന്‍ അദ്ധ്യാപകരേയും പൊന്നാട അണിയിച്ച്‌ ആദരിക്കല്‍ എന്നിവ നടത്തി. രാവിലെ 9 ന്‌ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ കുട്ടികളുടെ മാസ്‌ ഡ്രില്‍ പ്രദര്‍ശനം, ദേശഭക്തി ഗാനാലാപനം എന്നിവ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കെ. രാജേഷ്‌, പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാലൂ, ഗ്രാമപഞ്ചായത്ത്‌ അംഗം ടി.എം. പ്രബിന്‍, ഇരിങ്ങാലക്കുട ഉപജില്ല എ.ഇ.ഒ. സൂപ്രണ്ട്‌ പി.എന്‍. ഈശ്വരന്‍, സി.ജി. അനൂപ്‌, സന്തോഷ്‌ ബാബു, സുധന്‍ പി.കെ., സിന്ധു ശരവണന്‍ എന്നിവര്‍ സ്വാതന്ത്യ്രദിന ആശംസകള്‍ നേര്‍ന്നു. മികച്ച കര്‍ഷകനായ ജോണ്‍സന്‍ കാവുങ്ങലിനെ പൊന്നാടയണിയിച്ച്‌ പി.ടി.എ. പ്രസിഡന്റ്‌ ഉമേഷ്‌ കൃഷ്‌ണന്‍ ആദരിച്ചു. മുന്‍ ഹെഡ്‌ മാസ്റ്ററും മുന്‍ മാനേജരുമായിരുന്ന കാരണത്ത്‌ രാമന്‍ മാസ്റ്ററെ പി.എന്‍. ഈശ്വരന്‍ പൊന്നാടയണിയിച്ചു. തുടര്‍ന്ന്‌ നടന്ന സ്വാതന്ത്യ്രദിന റാലിക്ക്‌ വിവിധ കുടുംബശ്രീ, പുരുഷസ്വയംസഹായസംഘങ്ങളും, സാമുദായിക സംഘടനകളും വിവിധ ക്ലബുകളും, പി.ടി.എ., എം.പി.ടി.എ അംഗങ്ങളും നേതൃത്വം നല്‍കി. കുട്ടികള്‍ ഒരുക്കിയ മനോഹരമായ നിശ്ചലദൃശ്യങ്ങള്‍ റാലിക്ക്‌ മിഴിവേകി. ആയിരത്തോളം നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ പായസവിതരണവും നടത്തി.[divider]KDA ALPS Alathur KDA ALPS Alathur 2

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!