മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം.

Apple

Hits: 94

OLYMPUS DIGITAL CAMERAകൊടകര : മറ്റത്തൂർ പഞ്ചായത്തിലെ 2- വാർഡു നൂലുവള്ളിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ നിർമ്മിക്കുന്നതിനെതിരെ തദേശവാസികൾ പ്രതിഷേധിച്ചു. ജനവാസ കേന്ദ്രത്തിലും, ചെമ്പുചിറ ഗ.വ. ഹയർ സെക്കന്ററി സ്കൂൾ, ശിവക്ഷേത്രം എന്നിവയുടെ 200 മീറ്റർ പരിധിക്കുള്ളിലായാണ് ടവർ നിർമ്മിക്കാൻ ഒരുങ്ങുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചതിനെ തുടർന്ന് നിർത്തിവച്ച നിർമ്മാണം ഹൈകോടതിയുടെ അനുകൂല വിധി സംഭാതിച്ചതിനു ശേഷം വീണ്ടും ആരംഭിച്ചപ്പോളാണ് ജനങ്ങൾ പ്രതിഷേധിച്ചത്.

ടവർ നിർമ്മിക്കുന്നതിന് മുൻപായി അയൽവാസികളെ അറിയിക്കുകയോ നോ ഒബജകു്ഷൻ വാങ്ങുകയോ ഉണ്ടായില്ലെന്ന് തദേശവാസികൾ പറയുന്നു. ജനകീയ അഭിപ്രായം ആരായാതെ ബന്ധപ്പെട്ട വാർഡ്‌മെമ്പറും ഗ്രാമ പഞ്ചായത്തും അനുമതി നല്കിയതായി നാട്ടുകാർ പരാതിപ്പെടുന്നു. ഈ അനുമതിയുടെ വെളിച്ചത്തിലാണ് ഹൈകോടതി ടവർ നിർമ്മാണത്തിന് അനുമതി നല്കിയിട്ടുള്ളതെന്നതിനാൽ പഞ്ചായത്തിനാണ് ഈ ജനവിരുദ്ധ പ്രവർത്തിയുടെ ഉത്തരവധിത്വമെന്നു ആക്ട്‌ഷൻ കൌണ്‍സിൽ ഭാരവാഹികൾ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ശിവദാസൻ കൊടകര സി. ഐ കെ. സുമേഷിന്റെ നേതൃത്വത്തിൽ വെള്ളികുളങ്ങര പോലീസും സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. ഹൈകോടതി ഉത്തരവ് ഉള്ളതിനാൽ നിർമ്മാണ പ്രവൃത്തി തടയാനാവില്ലെന്നും മേൽക്കോടതിയെ സമീപിച്ച് നിയമനടപടികളിലൂടെ മുന്നോട്ട് പോവാൻ സി. ഐ നാട്ടുകാരോട് ആവശ്യപ്പെടുകയും അതിനെ തുടർന്ന് ജനങ്ങൾ പിരിഞ്ഞു പോയി.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.