ആനന്ദപുരം ശ്രീകൃഷ്‌ണഹൈസ്‌കൂളില്‍ നടന്ന സംസ്‌കൃതദിനാഘോഷം സ്വാമി സന്ദീപാനന്ദഗിരി ഉദ്‌ഘാടനം ചെയ്യുന്നു.
കൊടകര : സര്‍വഭാഷകളുടേയും മാതാവാണ് സംസ്‌കൃതമെന്നും സകലഭാഷകളിലും സംസ്‌കൃതത്തിന്റെ സ്വാധീനം കാണാനാകുമെന്നും സ്വാമി സന്ദീപാനന്ദഗിരി. ആനന്ദപുരം ശ്രീകൃഷ്‌ണഹൈസ്‌കൂളില്‍ നടന്ന സംസ്‌കൃതദിനാഘോഷം ഉദ്‌ഘാടനം ചെയ്‌ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കെ.ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.സന്തോഷ്, ബി.സജീവ്, എ.എന്‍.നീലകണ്‌ഠന്‍, തുഷസൈമണ്‍, എന്‍.പി.റാഫേല്‍, ബി.ബിജു, എം.സുനന്ദ, ഇ.വി.ഹരി എന്നിവര്‍ പ്രസംഗിച്ചു.