കൊടകര: കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ അസോസിയേഷന്‍ പെയ്‌സിന്റെ ഉദ്‌ഘാടനം ഡോ. എം. എസ്. മാത്യു നിര്‍വ്വഹിച്ചു. സഹൃദയ കോളേജ് എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ വീഡിയോ ലോഞ്ചിങ്ങ് നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള. ഡയറക്‌ടര്‍ പ്രാഫ. കെ. ടി. ജോസഫ്, സിവില്‍ വിഭാഗം മേധാവി പ്രാഫ. വി. എ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി സ്വാഗതവും, അസോസിയേഷന്‍ സെക്രട്ടറി ഏബിള്‍ ചാക്കോ നന്ദിയും പറഞ്ഞു.