കൊടകര : ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച ശോഭായാത്രക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. വാസുപുരം ഇല്ലിക്കല്‍വീട്ടില്‍ പരേതനായ മണിയുടെ മകന്‍ മനോജ്(33) ആണ് മരിച്ചത്. ശോഭായാത്രയില്‍ രഥം സജ്ജീകരിച്ച വാഹനം ഓടിക്കുകയായിരുന്ന മനോജിന് നെഞ്ചുവേദനയുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ കൊടകരയിലേയും പിന്നീട് ചാലക്കുടിയിലേയും സ്വകാര്യആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാസുപുരത്തെ ഓട്ടോഡ്രവറാണ് മനോജ്. സംസ്‌കാരം നടത്തി. അമ്മ:മല്ലിക. ഭാര്യ:അഌ. മകള്‍:ശ്രീഭദ്ര.
Kodakara..my fathers land…nostalgic…wishes to kodakara…
why need moderation,,couldnot make out