കൊടകര : അങ്ങനെ നമ്മുടെ ഷഷ്ഠിയുടെ വരവറിയിച്ചുകൊണ്ട് അവർ നമ്മുടെ ഷഷ്ഠി പറമ്പിലും റോഡ് അരികിലും സ്ഥലം പിടിച്ചു തുടങ്ങി. പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും ചന്തമണിക്കാരില്ലാതെ പൂര്‍ണ്ണതയില്ല….. പെരുന്നാളുള്ക്കും ഉത്സവങ്ങള്‍ക്കും വിശ്വാസികള്‍ക്ക് ആനന്ദമേകാനായി ഇവര്‍ വഴിയോരങ്ങളിലുണ്ടാകും. ഇവരില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടാവാനിടയില്ല.
ആബാലവൃദ്ധം ജനങ്ങള്‍ക്കും വഴിയോരങ്ങളിലെ വൈവിധ്യങ്ങളായ നല്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ കണ്ണിന് ആനന്ദവും മനസിന് കുളിര്‍മയുമേകുന്നു. ഇവരില്‍ നിന്നും എന്തെങ്കിലും വാങ്ങാതെ ആര്‍ക്കും മടങ്ങാനാവില്ല. കുട്ടികളുടെ മനംകവരുന്ന വൈവിധ്യങ്ങളായ കളിപ്പാട്ടങ്ങള്‍ ഓരോ സീസണിലും ഇവര്‍ കരുതിയിട്ടുണ്ടാകും. ഹാ മറക്കാൻ പറ്റുമോ ആ ബജ്ജി കട.. രാത്രി നല്ല ചൂടുള്ള ബജ്ജിയും കടിച്ചുകൊണ്ട് ഉത്സവ പറമ്പിലൂടെ ഉള്ള യാത്ര.. എന്താ ഒരുരസം.
കുട്ടികളെ ആകര്‍ഷിക്കാന്‍ പലവിധ ശബ്ദങ്ങളും അഭ്യാസങ്ങളുമായി ചുറ്റി നടക്കുന്ന ബലൂണ്‍ കച്ചവടക്കാർ. പെണ്‍കുട്ടികളെ കാത്തിരിക്കുന്ന വളക്കച്ചവടക്കാർ.ഇവ കുട്ടികളില്‍ മാത്രമല്ല പ്രായം ചെന്നവരില്‍ പോലും കൗതുകമുണര്‍ത്തുന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ലാതെ ബലൂണുകളും കളിപ്പാട്ടങ്ങളും കച്ചവടക്കാരില്‍നിന്ന് വാങ്ങുന്നത് പതിവ് കാഴ്ചയാണ്.
തലമുറകള്‍ പിന്നിട്ടിട്ടും ഇതിന് വലിയ മാറ്റങ്ങളില്ലാതെ ഇന്നും പിന്തുടരുന്നു. പെരുന്നാളായാലും ഉത്സമായാലും ചന്തമണിക്കാരുടെ സാന്നിധ്യമില്ലെങ്കില്‍ അവിടെ എന്തോ കുറവ് തോന്നിക്കും….. ഒരു തൃപ്തി വരില്ല….