Breaking News

എ.എല്‍.പി.എസ്‌. ആലത്തൂരില്‍ ശ്രഷ്‌ഠാഭാഷാദിനം ആഘോഷിച്ചു.

KDA ALPS Alathur(1)കൊടകര : എ.എല്‍.പി.എസ്‌. ആലത്തൂരില്‍ ശ്രഷ്‌ഠാഭാഷാദിനം ആഘോഷിച്ചു. മലയാളഭാഷയിലെ സ്വര വ്യഞ്‌ജനങ്ങളുടെ സ്ഥാഭേദവും ഉച്ചാരണ വ്യതിയാനവും എന്ന വിഷയത്തില്‍ വിനോദ്‌ കൊടകര ക്ലാസ്സെടുത്തു. സ്വന്തം പരിമിതിയായ അന്ധതതയെ പഠനം കൊണ്ട്‌ തോല്‌പിച്ച്‌ ഭാഷാപ്രയോഗത്തിലും സംഗീതത്തിലും പ്രാവീണ്യം നേടിയ വിനോദ്‌, സ്വരം, ഖരം, അതിഖരം, മൃദു, ഘോഷം, അഌനാസികം എന്നിവ എങ്ങനെ ഉച്ചരിക്കണമെന്ന്‌ സോദാഹരണസഹിതം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു.ഭാഷയുടെ പ്രയോഗത്തിലുണ്ടാകുന്ന തെറ്റുകള്‍ കുട്ടികള്‍ക്ക്‌ തന്നെ തിരുത്താഌള്ള അവസരം നല്‍കി.

കവിതകളെ സ്വരഭേദത്തോടെ ചൊല്ലാന്‍ പരിശിലീപ്പിച്ചു. കുട്ടികള്‍ കേരള കവിതകള്‍ ആലപിച്ചു. ചടങ്ങില്‍ കെ.കെ.ഷീല സ്വാഗതവും സന്തോഷ്‌ ബാബു എന്‍.എസ്‌. അദ്ധ്യക്ഷതയും വഹിച്ചു. സ്‌കൂള്‍ പ്രതിനിധി ദേവാനന്ദ്‌ തയ്യല്‍ ആശംസകള്‍ അര്‍പ്പിച്ചു. എ.എം. ഇന്ദിര ടീച്ചര്‍ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!