Breaking News

ഭാഷയെ ശ്രേഷ്ഠമാക്കേണ്ടത് കുട്ടികളും സമൂഹവും ; ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ ശ്രേഷ്ഠഭാഷാദിനം ആഘോഷിച്ചു.

KDA  Anandhpuram Schoolആനന്ദപുരം : മാണെന്ന് പ്രശസ്ത സാഹിത്യ നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത് പറഞ്ഞു. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില് സ്കൂള് ഗ്രന്ഥശാലയുടെ നേതൃത്വത്തില് സംഘടിപ്പിച്ച ”മലയാളം – ശ്രേഷ്ഠഭാഷാദിനം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഏത് ശാസ്ത്രം പഠിച്ചാലും ഒരാള്ക്ക് മാതൃഭാഷയെ മറക്കാനാകില്ല. ഭാഷ മാറിക്കൊണ്ടിരിക്കുന്നതാണ് അതുകൊണ്ട് ഭാഷ പഠിക്കുന്നതോടൊപ്പം ഭാഷാചരിത്രവും സംസ്കാരവും പഠിക്കണം. വ്യവഹാരത്തില് നിന്ന് ഭാഷ സാഹിത്യത്തിലേക്ക് മാറി. സാഹിത്യമാണ് ഭാഷയെ വളര്ത്തുന്നത്. വളരെ കുറച്ച് പേര് മാത്രം സംസാരിക്കുന്ന പോര്ച്ചുഗീസ്, സ്പാനിഷ് ഭാഷകള് ലോക ശ്രദ്ധ നേടിയത് അവിടെയുണ്ടായ സാഹിത്യകൃതികളിലൂടെയാണ്. സംസ്കൃതത്തിന്റെയും മലയാളത്തിന്റെയും കാര്യവും മറിച്ചല്ല. വാല്മീകിയും വ്യാസനും കാളിദാസനും എഴുത്തച്ഛനും നമ്പ്യാരും തുടങ്ങി ഭാഷയെ വളര്ത്തിയ സാഹിത്യകാരന്മാര് നിരവധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാഷ വളരണമെങ്കില് വായനാശീലം വളരണമെന്നും ബാലചന്ദ്രന് വടക്കേടത്ത് അഭിപ്രായപ്പെട്ടു മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടന് കലാകാരന് കെ.എന് .എ. കുട്ടി, പ്രശസ്ത ചെറുകഥാകൃത്ത് ശശി ആനന്ദപുരം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂള് വിദ്യാര്ത്ഥികളായ വിഷ്ണുദാസ്, അനന്തകൃഷ്ണന് , സുര്ജിത്ത്, യദുകൃഷ്ണന് , കൃഷ്ണപ്രസാദ്, അശ്വിന് , ഷിയാസ്, ആദര്ശ് എന്നിവര് തെയ്യം, പടയണി തുടങ്ങിയ നാടന് കലകള് അവതരിപ്പിച്ചു. സന്ദീപ് ശരവണന് , ഷിമ എന്നിവര് സ്വന്തം കവിത അവതരിപ്പിച്ചു. കെ.ആര് . ശശികുമാര് ആമുഖ പ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധി എ.എന് . നീലകണ്ഠന് നമ്പൂതിരി, പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന് , പ്രിന്സിപ്പാള് ബി. സജീവ്, മാതൃസംഗമം പ്രസിഡന്റ് തുഷം സൈമണ് എന്നിവര് ആശംസകള് അര്പ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് എന് .പി. റാഫേല് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി. ബിജു നന്ദിയും രേഖപ്പെടുത്തി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!