കര്‍ഷകരേയും വിദ്യാര്‍ത്ഥികളേയും ആദരിക്കുന്നു.

കൊടകര : ഫാര്‍മേഴ്‌സ്‌ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടഌബന്ധിച്ച്‌ മികച്ച കര്‍ഷകന്‍,കര്‍ഷക, ക്ഷീരകര്‍ഷകന്‍,ക്ഷീര കര്‍ഷക എന്നിവരെ ആദരിക്കുന്നു. 50 സെന്റില്‍ കുറയാത്ത ഭൂമിയുള്ള ബാങ്കിലെ അംഗങ്ങളായ കര്‍ഷകര്‍ക്കും 3 പശുവെങ്കിലും ഉള്ള ക്ഷീരകര്‍ഷകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

കൂടാതെ ബാങ്കിലെ മെമ്പര്‍മാരുടെ മക്കളില്‍ 2012-13 അദ്ധ്യയന വര്‍ഷത്തില്‍ എസ്‌. എസ്‌. എല്‍.സി., പ്ലസ്‌ ടു പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രഡ്‌ വാങ്ങിയ വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്കും എസ്‌.സിഎസ്‌.ടി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രഡ്‌ വാങ്ങിയ വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്കും ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നു. അവാര്‍ഡിന്‌ പരിഗണിക്കേണ്ട കര്‍ഷകരും വിദ്യാര്‍ത്ഥികളും ഈ മാസം 15 ന്‌ വൈകീട്ട്‌ 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. വിശദവിവരങ്ങള്‍ക്ക്‌ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!