Breaking News

ഉമ്മച്ചി റോക്ക്സ്, നസ്രിയ ഗായികയാവുന്നു.

nazriyaയുവതലമുറയുടെ പുത്തന്‍ഹരമായ നസ്രിയ നസീം സിനിമയുടെ പുതിയ മേഖലയിലേക്ക്. ഗായികയായിട്ടാണ് നസ്രിയയുടെ പുതിയ വരവ്. സലാല മൊബൈല്‍സ് എന്ന സിനിമയിലൂടെയാണ് നസ്രിയ പിന്നണി ഗായികയാവുന്നത്.

ഗോപീ സുന്ദറാണ് സലാല മൊബൈല്‍സിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടന്‍ ശൈലിയിലുളള മാപ്പിള ഗാനമാണ് നസ്രിയ ആലപിക്കുക. കോഴിക്കോടന്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നിലവിലുള്ള തനത് ഭാഷ ഉപയോഗിച്ചുള്ള വരികളെ റോക്ക് സംഗീതത്തിന്റെ പുതുമയിലേക്ക് ചിട്ടപ്പെടുത്തുകയായിരുന്നു ഗോപി സുന്ദര്‍. നസ്രിയയ്‌ക്കൊപ്പം കോഴിക്കോട്ടെ ചില മുസ്ലിം സ്ത്രീകളും പാടുന്നുണ്ട്.

ഉമ്മച്ചി റോക്ക് എന്നാണ് ഗോപീ സുന്ദര്‍ നസ്രിയയുടെ പാട്ടിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് സലാലാ മൊബൈല്‍സിലെ നായകന്‍. മലയാളത്തിലെ പ്രമുഖ നടന്‍മാരെല്ലാം വിവിധ ചിത്രങ്ങള്‍ പാടിയിരുന്നു. ഇതിന് പിന്നാലെയാണ് നസ്രിയയും ഗായികയായി എത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!