Breaking News

കൊടകര ടൌണ്‍ നവീകരണം : കൊടകരയുടെ ഭാഗ്യവാഹനത്തിന് സ്ഥാനമാനം.

luckyVahanam copy

കൊടകര : നമ്മുടെ കൊടകര ഒരു ഇരുപത്തിയഞ്ചു വർഷം മുന്‍പ് ഉള്ളതു പോലെയല്ല ഇപ്പോള്‍ ,വലിയ സിറ്റിയിലെതു  പോലെ  വലിയ ആഭരണ കടകളും  തുണികടകളും പിന്നെ വന്‍ വികസനവും ആയി . ഒരുപാട് വർഷം  മുന്‍പ്  വന്നുപോയ ഒരാള്‍ക്ക്‌  ഇപ്പോള്‍  തിരിച്ചറിയുവാനായി  കൊടകര സെന്ററില്‍ എന്റെ ഓര്‍മ ശരിയെങ്കില്‍ ഒരു മുപ്പതു വര്‍ഷമെങ്കിലും  പഴക്കം വരുന്ന  പഴയ കൊടകരയെ  സ്മരിക്കുന്ന  ലോട്ടറി  വണ്ടി  ; ഒത്തിരികാലം ഈ വണ്ടി ഓടിച്ചാണ് കൊണ്ട് വരാറ് ഏറെ കാലമായിട്ടു  ഇത് അവിടെ തന്നെ  ഫിക്സ് ചെയ്യേണ്ടി വന്നു ,   ഒരത്ഭുതം എന്തെന്നാല്‍ ഈ വാഹനത്തിനുള്ളില്‍ ഇപ്പോഴും ഒരാളിരുന്നു ലോട്ടറി സെയില്‍  ചെയ്യുന്നുണ്ടെന്നുള്ളതാണ് , ഇതിൻറെ  അടിയില്‍  വല്ല  മൂര്‍ക്കനോ  മറ്റോ പെററ് അതിൻറെ മുട്ടയും കൂടി ഉണ്ടോ എന്നും ചിലപ്പോള്‍  തോന്നിപ്പോകും.

എന്നാൽ നഗരം പിന്നെയും വികസിച്ചപ്പോൾ കൊടകരയുടെ ഭാഗ്യവാഹനത്തിനു ഇപ്പോളത്തെ സ്ഥാനം നഷ്ട്ടമായി. കൊടകര ടൌണിൻറെ രണ്ടാം ഘട്ട വികസനത്തിൻറെ ഭാഗമായി ഈ ഭാഗ്യ വാഹനം അവിടെ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങൾ വിചാരിക്കും അദ്ദേഹം ലോട്ടറി കച്ചവടം നിർത്തി എന്ന്. എന്നാൽ കൊടകരയുടെ കന്നിമൂല താൻ ആർക്കും വിട്ടുകൊടുക്കുകയില്ല അദ്ദേഹം നിശ്ചയിച്ചതു പോലെയാണ്. അതെ സ്ഥലത്ത് മേശയും കസേരയും ഇട്ട് ലോട്ടറി വില്ക്കുകയാണിപ്പോൾ. NewLottery

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!