കൊടകര : നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ചു ഡോണ്‍ ബോസ്കോ സ്കൂളിലെ കുട്ടികള്‍ പോട്ട മഡോണ സ്കൂളിന്റെ റസിഡന്‍ഷ്യല്‍ ഹോം സന്ദര്‍ശിച്ചു. അവിടത്തെ ഭിന്നശേഷിയുള്ള അഞ്ഞൂറിലേറെ അന്തേവാസികളായ കുരുന്നുകള്‍ക്കു മധുരപലഹാരങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. പ്രധാന അധ്യാപിക സി. സ്റ്റെല്ല ഗ്രയ്സ്, സി. ജ്യോതിസ്, പിടിഎ പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, സി. ലൂസീന എന്നിവര്‍ നേതൃത്വം നല്കി.