സുരാജ് വെഞ്ഞാറമ്മൂട് ഗര്‍ഭം ധരിക്കുന്നു. അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലാണ് സുരാജ് ഗര്‍ഭം ധരിക്കുന്ന പുരുഷ കഥാപാത്രമായി അഭിനയിക്കുന്നത്.കളിമണ്ണ്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഗര്‍ഭം പ്രമേയമാക്കി ഗര്‍ഭശ്രീമാന്‍ നിര്‍മിക്കുന്നത്.ഹനീഷ് പവിത്രന്റേതാണ് ഗര്‍ഭശ്രീമാന്റെ കഥ. സുവചന്‍ തിരക്കഥ ഒരുക്കുന്നു. സുരാജിനൊപ്പം കലാഭവന്‍ ഷാജോണ്‍ , നെടുമുടി വേണു, ഷമ്മി തിലകന് ,കൊച്ചുപ്രേമന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും. ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന് ഈണം നല്‍കും.