Breaking News

എ.എല്‍.പി.എസ്‌. ആലത്തൂരില്‍ “കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്‌ തടയല്‍ ” ബോധവത്‌ക്കരണ ക്ലാസ്സ്‌ നടന്നു

KDA ALPS Alathur(2)കൊടകര : “”കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്‌ തടയല്‍” ദിനത്തോടഌബന്ധിച്ച്‌ എ.എല്‍.പി.എസ്‌. ആലത്തൂരില്‍ കുട്ടികള്‍ക്കായുള്ള ബോധവത്‌ക്കരണ ക്ലാസ്സ്‌ നടന്നു. കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ എങ്ങനെ തടയാം, എങ്ങനെ നേരിടാം എന്ന്‌ കുട്ടികളെ പരിശീലിപ്പിച്ചു.

ദുരുദ്ദേശത്തോടെയുള്ള സ്‌പര്‍ശനം, സദുദ്ദേശ്യത്തോടെയുള്ള സ്‌പര്‍ശനം എന്നിവ എങ്ങനെ തിരിച്ചറിയാമെന്നും, തിരിച്ചറിഞ്ഞാല്‍ എങ്ങനെ പ്രതിരോധിക്കണമെന്നും രക്ഷിതാക്കളോടും അദ്ധ്യാപകരോടും കാര്യങ്ങള്‍ തുറന്ന്‌ പറയേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സി.ജി. അനൂപ്‌, എന്‍.എസ്‌. സന്തോഷ്‌ ബാബു എന്നിവര്‍ ക്ലാസ്സെടുത്തു. എതിര്‍ക്കുക, പാലായനം ചെയ്യുക, ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുക എന്നീ ഘട്ടങ്ങളിലൂടെ പ്രതിരോധിക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചു.

പരിപാടിയില്‍ എം.ഡി. ലീന (ഹെഡ്‌മിസ്‌ട്രസ്സ്‌), ഉമേഷ്‌ കൃഷ്‌ണന്‍ (പി.ടി.എ. പ്രസിഡന്റ്‌), പി.ടി.എ., എം.പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ പ്രതിനിധി അമല്‍ കൃഷ്‌ണ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!