ഇതാ പുതിയ തട്ടിപ്പ്, വനിത ഡോക്ടറുടെ ഏഴര പവന്‍ പട്ടാപ്പകല്‍ കവര്‍ന്നു..
തൃശൂര്‍ • പൊലീസ് ചമഞ്ഞെത്തിയ സംഘം വനിത ഡോക്ടറുടെ ഏഴര പവന്‍റെ ആഭരണം കവര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തില്‍ നടന്ന സമാനമായ രണ്ടാമത്തെ കബളിപ്പിക്കലാണിത്.
എലൈറ്റ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കുന്നത്തുലെയിന്‍ തിരുവന്പാടി സായി കിരണില്‍ ഡോ. കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഡോ. ലക്ഷ്മി (50) ആണ് തട്ടിപ്പിനിരയായത്. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങും വഴി തിരുവന്പാടി റയില്‍വേ ലൈനിനു സമീപമാണ് സംഭവമുണ്ടായത്. മൂന്നംഗ സംഘമാണ് പൊലീസ് ചമഞ്ഞു തട്ടിപ്പ് നടത്തിയത്. സേഫ്ടി, സേഫ്ടി എന്നു വിളിചെ്ചത്തിയ രണ്ടു പേര്‍ സേഫ്ടി പൊലീസാണു തങ്ങളെന്നും സ്വര്‍ണാഭരണങ്ങള്‍ ഊരി ബാഗിലിടാനും നിര്‍ദേശിക്കുകയായിരുന്നു.
ഹിന്ദിയില്‍ സംസാരിച്ച ഇവര്‍ നിങ്ങളുടെ സുരക്ഷയ്ക്കാണ് ഇതു നിര്‍ദേശിക്കുന്നതെന്ന് അറിയിച്ചു. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ പൊതിയാനായി പേപ്പറും നല്‍കി. ഇതോടെ മൂന്നാമന്‍ രംഗപ്രവേശം ചെയ്തു. സംഭവം നിരീക്ഷിച്ച ശേഷം അടുത്തെത്തി പൊലീസാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ഇയാള്‍ നിര്‍ദേശിച്ചു. ഇയാളും ഹിന്ദിയിലാണു സംസാരിച്ചത്.
പൊലീസിനോടാണോ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നതെന്നു ചോദിച്ച് സേഫ്ടി പൊലീസ് ചമഞ്ഞവര്‍ ഇയാളെ മര്‍ദിക്കുന്നതായി അഭിനയിച്ചു. ഇതോടെ ഭയന്നുപോയ ഡോ. ലക്ഷ്മി നെക്ലസും മാലയും വളയും ഊരി പേപ്പറില്‍ പൊതിഞ്ഞു. കമ്മല്‍ ഊരാന്‍ നിര്‍ദേശിചെ്ചങ്കിലും ചെയ്തില്ല.ശരിയായ രീതിയിലല്ല പൊതിഞ്ഞിരിക്കുന്നതെന്നു പറഞ്ഞു പൊതിവാങ്ങി അഴിച്ചു വീണ്ടും പൊതിഞ്ഞു ബാഗിലിട്ടു നല്‍കി.
അല്‍പദൂരം പോയ ശേഷം ബാഗ് തുറന്നു പൊതി അഴിച്ചു നോക്കിയപ്പോഴാണ് തന്‍റെ സ്വര്‍ണാഭരണ പൊതി മാറ്റി പകരം മുത്തുമാല പേപ്പറില്‍ പൊതിഞ്ഞ് ബാഗിലിട്ടിരിക്കുകയാണെന്നു മനസിലായത്. കബളിപ്പിക്കപ്പെട്ടു എന്നു തിരച്ചറിഞ്ഞപ്പോഴേക്കും തട്ടിപ്പു സംഘം സ്ഥലംവിട്ടിരുന്നു. കഴിഞ്ഞ ചൊവ്‌വാഴ്ച ചിയ്‌യാരം കുരിയച്ചിറ പനയ്ക്കല്‍ വീട്ടില്‍ കൊച്ചപ്പന്‍റെ ഭാര്യ റോസി (62) ആണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്.
മനോരമ റൗണ്ടിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന റോസിയുടെ അടുത്തേക്ക് എത്തിയ സംഘം സേഫ്ടി പൊലീസാണെന്ന് അറിയിച്ച് മാല ഊരി വേഗം വാനിറ്റി ബാഗിലിടാന്‍ ആവശ്യപ്പെടുകയായിരുന്നു. മാല ഊരി റോസി വാനിറ്റി ബാഗിലിട്ടപ്പോള്‍ അതു മാത്രം പോരാ എന്നു പറഞ്ഞു ബാഗിന്‍റെ വള്ളി കൂട്ടിക്കെട്ടി നല്‍കി. വീട്ടിലെത്തി നോക്കുന്പോള്‍ ആഭരണം ബാഗില്‍ ഉണ്ടായിരുന്നില്ല. നാല് പവനാണ് നഷ്ടമായത്. രണ്ടു സംഭവത്തിലും ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.