എ എല്‍ പി എസ് ആലത്തൂരിലെ അവല് വിപണന ഉദ്ഘാടനം പറപ്പൂക്കരപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ് ആല്‍ബര്‍ട്ട് ജോണ്സണ് നല്കി നിര്‍വഹിക്കുന്നു.
കൊടകര: എ.എല്‍ .പി.എസ്. ആലത്തൂരില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയഅങ്കണത്തിലുണ്ടാക്കിയ നെല്ലില്‍ നിന്നും അവല് ഉണ്ടാക്കി. പ്രത്യേകം പേര് നല്കി അവല് വിപണനം നടത്തി. അവല് വിതരണ ഉദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ് നിര്‍വ്വഹിച്ചു ആല്‍ബര്‍ട്ട് ജോണ്സണ് ആദ്യപാക്കറ്റ് സ്വീകരിച്ചു.
അവല് വാങ്ങുന്നതിന് വിദ്യാര്‍ത്ഥികള്‍ , നാട്ടുകാര്‍ , തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ , കുടുംബശ്രി പ്രവര്‍ത്തകര്‍ , പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ വിദ്യാലയത്തിലെത്തി. വിപണനോദ്ഘാടനചടങ്ങില് ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉമേഷ് കൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്ഡ്മെമ്പര് ടി.എം. പ്രബിന്, സഌജോണ് ചോനേടന്‍, ചിന്ത എം.ജെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനൂപ് സി.ജി. നന്ദി രേഖപ്പെടുത്തി.