വ്യാപാരിയായ മധ്യവയസ്‌കനെ കാണ്‍മാനില്ലെന്നു പരാതി.

6-12-2013 kanmanilla(krishnan kutty nair (55)വരന്തരപ്പിള്ളി:വ്യാപാരിയായ മധ്യവയസ്‌കനെ കാണ്‍മാനില്ലെന്നു പരാതി.വരന്തരപ്പിള്ളി റൊട്ടിപ്പടി പൊന്നേങ്കണ്ടത്ത്‌ വീട്ടില്‍ കൃഷ്‌ണന്‍കുട്ടിനായര്‍(55)നെയാണ്‌ ബുധനാഴ്‌ചമുതല്‍ കാണ്‍മാനില്ലെന്ന്‌ ബന്ധുക്കള്‍ വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌.ബുധനാഴ്‌ച രാവിലെ 11 മണിയോടെ കൊടകരയിലേക്കു പലചരക്കുസാധനങ്ങള്‍ വാങ്ങാനായി പോയ ഇയാള്‍ തിരിച്ചെത്തിയില്ല. വെള്ളഷര്‍ട്ടും വെള്ളമുണ്ടുമാണ്‌ കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്‌. കണ്ണട വച്ചിട്ടുണ്ട്‌. ഇരുനിറമുള്ള ഇയാള്‍ താടിവച്ചിട്ടുണ്ട്‌.

അഞ്ചടി നാലിഞ്ച്‌ ഉയരമുള്ള ഇയാള്‍ക്ക്‌ സംസാരത്തില്‍ വിക്കലുണ്ട്‌. ഇയാളെകുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446292113, 9656739685 എന്ന നമ്പറിലോ വരന്തരപ്പിള്ളി പോലീസ്‌ സ്റ്റേഷനിലോ അറിയിക്കുക. (വരന്തരപ്പിള്ളി പോലീസ്‌.ഫോണ്‍നമ്പര്‍ 0480 2760150)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!