കോടാലി : ഫാസ് പാഡി അഭിമുക്യത്തിൽ ജോലികയറ്റം മുലം സ്ഥലം മാറി പോകുന്ന എസ്.ബി.ടി. ശാഖ മാനേജർ ബാബു പി.കെ. കു യാത്രയയപ്പ് നല്കി . കോഴിക്കോട് രീജിയനിൽ മികച്ച പ്രവര്ത്തന നേട്ടം കൈവരിച്ചാണ് ഇദ്ധേഹം സ്ഥലം മാറി പോകുന്നത്. പുതിയ മാനേജർ ആയി തോമസ് കാച്ചപ്പിള്ളി യെ നിയമിച്ചിട്ടുണ്ട്. ഫാസ് പാഡി പ്രസിഡന്റ് ബീന നന്ദകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ ഉമ്മുൽകുൽസു അസീസ് , ബെന്നി തോണ്ടുങ്ങൾ, ഇ.എസ് റഹിം മാസ്റ്റെർ, റഷീദ് എരാത്ത്, പ്രഭാകരൻ ചാണാശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
സന്നദ്ധ സേവർകായി നെഹ്‌റു യുവ കേന്ദ്രയുടേ പ്രത്യേക അവാർഡു ലഭിച്ച കാസിം വി.കെ. യെ യോഗം ആദരിച്ചു. ജോണി പി.എം. സ്വാഗതവും ശിവൻ തണ്ടാശ്ശേരി നന്ദി യും പ്രകാശിപ്പിച്ചു.