കൊടകര : വാസുപുരം കാരകൊളുത്തി പടവില്‍ മുണ്ടകന്‍ കൃഷിയില്‍ അതിവിശിഷ്‌ടവും ഗുണമേ• കൂടിയതും, ആറാം നൂറ്റാണ്ടില്‍ രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്നതും, ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ അടങ്ങിയതും, രോഗപ്രതിരോധശേഷിയുള്ളതുമായ തനിനാടന്‍ നെല്ലിനമായ രക്തശാലി, നാടന്‍ നെല്ലിനങ്ങളായ കറുത്തനവര, കുറുവ, തവളക്കണ്ണന്‍ എന്നീ നെല്ലിനങ്ങളുടെയും വിളവെടുപ്പ് ഉത്സവം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസിന്റെ അദ്ധ്യക്ഷതയില്‍ പുതുക്കാട് എം.എല്‍.എ. പ്രാഫ: സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്‌തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീല തിലകന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.കെ.നന്ദനന്‍, പാടശേഖരസമിതി പ്രസിഡന്റ് ഹരി, സെക്രട്ടറി കെ.കെ.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്ന നെല്‍വിത്തിനങ്ങളെ പ്രാല്‍സാഹിപ്പിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ എം.എല്‍.എ. പറഞ്ഞു. ഇത്തരം കൃഷി ചെയ്‌ത പപ്പു എന്ന രാജേന്ദ്രന്‍ മാഞ്ഞൂരിനേയും, സന്ദീപ് വാസുപുരത്തിനേയും, പ്രദീപ് അഷ്‌ടമിച്ചിറയേയും എം.എല്‍.എ. അഭിനന്ദിച്ചു.