കോടാലി : വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക പൊതുയോഗം കുടുംബസംഗമവും സംസ്ഥാന ജന. സെക്രട്ടറി ജോബി വി. ചുങ്കത്ത് ഉദ്¸ാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. രഞ്ചിമോന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, സി.ഡി. പോള്‍സണ്‍, രാജന് തളിയപറമ്പില്‍, കെ. കൃഷ്ണന്‍കുട്ടി, സുരേഷ് പി. അരിക്കാട്ട്, അനിത സി.സി., പഞ്ചായത്തംഗം ബെന്നി തൊണ്ടുങ്ങല്‍, ജോയ് പാണ്ടാരി എന്നിവര്‍ പ്രസംഗിച്ചു.
സാന്ത്വനം പരിപാടി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്¸ാടനം ചെയ്തു. തുടര്‍ന്ന് അവാര്‍ഡ് ദാനം, കാരുണ്യ പദ്ധതി ഉദ്¸ാടനം, രക്തദാനക്യാംപ്, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടായിരുന്നു. കലാസന്ധ്യ ഉദ്¸ാടനം സിനിമാതാരം ജ്യോതി കൃഷ്ണ ഉദ്¸ാടനം ചെയ്തു.