പുതുക്കാട് പാലാഴി അമ്പലക്കടവ് ശ്രീധര്‍മശാസ്‌താക്ഷേത്രത്തിലെ മകരജ്യോതി ഉത്സവത്തിന് കൊടിയേറുന്നു.
പുതുക്കാട് : പാലാഴി അമ്പലക്കടവ്‌ശ്രീധര്‍മശാസ്‌താക്ഷേത്രത്തിലെ മകരജ്യോതി ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,ദാമോദരന്‍ നമ്പൂതിരി,മേല്‍ശാന്തി ശിതികണ്‌ഠന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.തുടര്‍ന്ന് ശ്രീഭൂതബലി,നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടായി. ഉത്സവദിവസങ്ങളില്‍ രാവിലെ നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി,ദേശങ്ങളില്‍ പറയെടുപ്പ്, വൈകീട്ട് കേളി ,പറ്റ്,വിളക്കെഴുന്നള്ളിപ്പ്,വിളക്കാചാരം,ഇടയ്‌ക്കാപ്രദക്ഷിണം,കലാപരിപാടികള്‍ എന്നിവയുണ്ടാകും.
ബുധനാഴ്ച വൈകീട്ട് 9 ന് ഭക്തിഗാനമേള,വ്യാഴാഴ്‌ച വൈകീട്ട് നൃത്തസന്ധ്യ,ഒറ്റയാള്‍ നാടകം,10 ന് വൈകീട്ട് 9 ന് കുറത്തിയാട്ടം,11 ന് വൈകീട്ട് 9 ന് നാടകം എന്നിവയാണ് വിശേഷാല്‍ പരിപാടികള്‍.പള്ളിവേട്ടദിവസമായ 13 ന് രാവിലെ 8.30 ന് ഉത്സവബലി,വൈകീട്ട് 4 ന് കാഴ്‌ചശിവേലി,പഞ്ചാരിമേളം,രാത്രി 8.30 ന് കലാസമിതിയ്‌ക്കുമുമ്പിലെ ആലില്‍ചുവട്ടില്‍ പള്ളിവേട്ട, പാണ്ടിമേളം ,14 ന് രാവിലെ 9 ന് ആറാട്ട്,കൊടിക്കല്‍പറ,പഞ്ചവാദ്യം,ആറാട്ട് സദ്യ,വൈകീട്ട് 7 ന് കളരിപരദേവതാക്ഷേത്രത്തില്‍ നിന്നും താലം,കല്ലുവഴി ബാബു നയിക്കുന്ന പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര,രാത്രി 9 ന് തൃക്കൂര്‍ ഗോപാലകൃഷ്‌ണന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേളം എന്നിവയുണ്ടാകും.