Breaking News

കൊരേച്ചാല്‍ ഭഗവതിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉല്‍സവം ശനിയാഴ്ച

കോടാലി : കൊരേച്ചാല്‍ ഭഗവതി  സ്വയംഭൂ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉല്‍സവം ശനിയാഴ്ച. രാവിലെ നാലിനു പള്ളിയുണര്‍ത്തല്‍, നടതുറപ്പ്, നിര്‍മാല്യ പ്രദര്‍ശനം, അഭിഷേകം. 5.30നു ഗണപതിഹോമം, 6.30ന് ഉഷഃപൂജ, 7.30നു മണ്ഡപത്തില്‍ നവകം, പഞ്ചഗവ്യം പൂജകള്‍, 8.30നു നവകം, പഞ്ചഗവ്യം അഭിഷേകം, ഉച്ചപ്പൂജ, ഒന്‍പതിനു ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ്, ഉച്ചയ്ക്കു മൂന്നിനു കാഴ്ചശീവേലി, പഞ്ചവാദ്യം, 6.30നു നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഏഴിനു താലിവരവ്, 8.30ന് അത്താഴപൂജ, പത്തിനു തായമ്പക, പുലര്‍ച്ചെ 2.30നു വിളക്കിന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം.

കൊരേച്ചാല്‍, കൊരേച്ചാല്‍ സെന്റര്‍,തെക്കുംമുറി,ദേശം,ആല്‍ത്തറ,വെട്ടിയാടന്‍ചിറ,ചെട്ടിച്ചാല്‍ എന്നിങ്ങനെ 7 ദേശങ്ങളില്‍നിന്നും പൂരം എഴുന്നളളിപ്പ്‌ നടക്കും.കൂട്ടിയെഴുന്നള്ളിപ്പ്‌ മേളത്തിന്‌ ചേന്ദമംഗലം ഉണ്ണി മാരാരും പഞ്ചവാദ്യത്തിന്‌ ചേന്ദമംഗലം രഘുമാരാരും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ വിഷ്‌ണു നമ്പൂതിരിയും മേല്‍ശാന്തി മഠത്തില്‍ ശ്രീനാഥ്‌ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിക്കും. മഹോത്സവത്തിനെത്തുന്ന ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‌ ആല്‍ത്തറസെറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട്‌ കോടാലിയില്‍ സ്വീകരണം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!