Breaking News

വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ പണയപ്പെടുത്തുന്ന സംഘാംഗം പിടിയില്‍

PuthukkadVehicleTheftപുതുക്കാട്: വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ അംഗം പുതുക്കാട് പോലീസിന്റെ പിടിയിലായി. കല്ലൂര്‍ ആദൂര്‍ തൈവളപ്പില്‍ ഉല്ലാസ് (32) ആണ് അറസ്റ്റിലായത്. പുതുക്കാട് സ്വദേശി മാണിയാക്കു ഷാജിയുടെ രണ്ടുവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. മതിലകം, ഈരാറ്റുപേട്ട, മലപ്പുറം എന്നിവിടങ്ങളിലും ഇവര്‍ വാഹനങ്ങള്‍ പണയംവെച്ച് പണം തട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇതേ സംഘത്തിലെ മറ്റൊരംഗമായ കല്ലൂര്‍ സ്വദേശി സനീഷിനെ പുതുക്കാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നോവകാര്‍ മലപ്പുറത്ത് പണയപ്പെടുത്തി രണ്ടുലക്ഷം രൂപ സംഘം തട്ടിയിരുന്നു. പുതുക്കാട് ഗ്രേഡ് എസ്.ഐ. അവറാച്ചന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നൂക്കരയില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!