പുതുക്കാട്: ദേശീയപാതയിലെ വാഹന യാത്രക്കാര്‍ക്കുള്ള സൗജന്യ പാസ്സുകള്‍ ടോള്‍പ്ലാസയില്‍നിന്നുതന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചതെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. പറഞ്ഞു.
പാലിയേക്കര ടോള്‍പ്ലാസയില്‍നിന്ന് നല്‍കിയിരുന്ന സൗജന്യപാസ്സുകള്‍ ലഭിക്കാന്‍ പാലക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ദേശീയപാത അതോറിട്ടിയുടെ ഓഫീസുകളില്‍ രേഖകള്‍ സമര്‍പ്പിച്ച് അനുമതി നേടണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എ. ചോദ്യം ഉന്നയിച്ചത്.
ടോള്‍പ്ലാസയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് പാലിയേക്കരയില്‍ നിന്നായിരുന്ന പാസ് നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും പാസ്‌വിതരണം ടോള്‍പ്ലാസയില്‍ത്തന്നെ നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കടപ്പാട് : മാതൃഭൂമി