Breaking News

മുണ്ടക്കല്‍ ക്ഷേത്രത്തില്‍ താലപ്പൊലി വ്യാഴാഴ്ച.

mundakkal templeകൊടകര : ആലത്തൂര്‍ മുണ്ടക്കല്‍ ശ്രീ രുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വ്യാഴാഴ്ച ആഘോഷിക്കും, രാവിലെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 5 ന്‌ ഗണപതിഹോമം, 8 ന്‌ കലശാഭഇഷേകം, 9 ന്‌ എഴുന്നള്ളിപ്പ്‌, പഞ്ചാരി മേളം, വൈകീട്ട്‌ 2.30 ന്‌ കാഴ്‌ചശിവേലി, പഞ്ചവാദ്യം, 6.30 ന്‌ ദീപാരാധന, നാദസ്വരം, 7 ന്‌ തായമ്പക, 8 ന്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ദാനം, രാത്രി 8.30 ന്‌  കൊടകര കലാമന്തിരത്തിന്റെ നൃത്തസന്ധ്യ, 12.30 ന്‌ എഴുന്നള്ളിപ്പ്‌, നന്തുണിപ്പാട്ട്‌, 2.30 ന്‌ ഗുരുതി എന്നിവയാണ്‌ പരിപാടികള്‍.

മേളത്തിന്‌ കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന്‌ കല്ലുവഴി ബാബുവും നേതൃത്വം നല്‍കും. എഴുന്നള്ളിപ്പിന്‌ മുണ്ടക്കല്‍ കണ്ണന്‍ ഭഗവതിയുടെ തിടമ്പേറ്റും.Mundakkal Temple

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!