കൊടകര : മണ്ണുത്തി_ഇടപ്പള്ളി ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത് 2012 ഫെബ്രുവരി ഒന്‍പതിനാണ്. ഇതിനു മുമ്പ് തന്നെ ടോള്‍ പിരിവിനെതിരെ സമരങ്ങള്‍ ആരംഭിച്ചിരുന്നു. വന്‍ പൊലീസ് കാവലില്‍ അര്‍ധരാത്രിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ ദേശീയ പാതയില്‍ നിരന്തര സമരങ്ങളും സം¸ര്‍ഷാവസ്ഥയും സംജാതമായി. പൊലീസ് ലാത്തിചാര്‍ജ്, കലേ്ലറ്, കണ്ണീര്‍വാതക പ്രയോഗം എന്നിവയെല്ലാം പാലിയേക്കരയിലെ ടോള്‍ പ്ലാസ പരിസരങ്ങളില്‍ അരങ്ങേറി.
സമരങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സമര സമിതി അംഗങ്ങള്‍, നിര്‍മാണ കമ്പനി, ദേശീയ പാത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയില്‍ റോഡ് പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് പാടിലെ്ലന്ന് സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികളും, ടോള്‍ പിരിവ് തന്നെ വേണ്ടെന്ന് ടോള്‍ വിരുദ്ധ സമിതിയും നിലപാടെടുത്തു. ഇതിനെല്ലാം മറുപടിയായി സര്‍വീസ് റോഡുകള്‍ ആറുമാസത്തിനുള്ളില്‍ പണി തീര്‍ത്ത് നല്‍കാമെന്നും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശീയ വാഹനങ്ങള്‍ക്ക് സൗജന്യം അനുവദിക്കാമെന്നും തീരുമാനമായി. ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയായിലെ്ലങ്കില്‍ അന്നു മുതല്‍ ടോള്‍ പിരിവ് നിര്‍ത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പുതുതായി നിര്‍മിച്ച ഏഴു പാലങ്ങളില്‍ നടപ്പാത നിര്‍മിക്കാനും തീരുമാനമായി. നടപ്പാത നിര്‍മാണ മാത്രം നടത്തി നിര്‍മാണ കമ്പനി ടോള്‍ പിരിവ് ഊര്‍ജിതമാക്കി. 2012 ഫെബ്രുവരി 12ന് വിവിധ രാഷ്ട്രീയ കക്ഷികളും സം¸ടനകളും സംയുക്തമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സിപിഎം സമരത്തില്‍നിന്നു വിട്ടുനിന്നു. ദേശീയപാതയുടെ പണി പൂര്‍ത്തിയാക്കി ടോള്‍ പിരിവ് നടത്താമെന്നായിരുന്നു സിപിഎം നിലപാട്. പിന്നീട് സമരത്തില്‍നിന്നും പിന്‍മാറിയ സിപിഎം ടോള്‍ നിരക്ക് കൂട്ടുന്നതിന് തീരുമാനമെടുത്തപ്പോള്‍ സമരരംഗത്തെത്തി. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് കൂട്ടാനാവിലെ്ലന്ന നിലപാടെടുത്തു.ബിജെപി നടത്തിയ സമരം ആക്രമാസക്തമായി. ശോഭ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ക്ക് പരുക്കേറ്റു. പിന്നീട് നടന്ന സമരങ്ങള്‍ പലതും അക്രമാസക്തമായി. പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാതെ ജയിലില്‍ പോകേണ്ട അവസ്ഥയും ഉണ്ടായി. സമരരംഗത്ത് നിന്ന് പല സം¸ടനകളും പിന്‍മാറുന്നതും കണ്ടു.
2013 ഫെബ്രുവരി 12ന് പാലിയേക്കര വീണ്ടും യുദ്ധക്കളമായി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം ലാത്തി ചാര്‍ജിലവസാനിച്ചു. പ്രധാന സമരങ്ങള്‍ പിന്നീട് ടോള്‍ നിരക്ക് വര്‍ധനയെ ചൊല്ലിയായിരുന്നു. സമരങ്ങള്‍ക്ക് ശക്തി കുറഞ്ഞതോടെ സംയുക്ത സമര സമിതി നയിച്ചിരുന്ന സമരപ്പന്തലും കാലിയായി. ഇടയ്ക്ക് പല സം¸ടനകളുടെയും ചര്‍ച്ചാ വേദിയായും സം¸ടനാ രൂപീകരണ വേദിയായും സമരപ്പന്തല്‍ മാറി. ഇതില്‍ നിന്നും പല രാഷ്ട്രീയ കക്ഷികളും പിന്മാറി. വീണ്ടും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒന്നു മുതല്‍ വിവിധ രാഷ്ട്രീയ സം¸ടനകള്‍ ഉപവാസം ആരംഭിച്ചു. 12ന് സമരത്തില്‍ പങ്കെടുത്ത് കേസില്‍പെട്ടവരും പരുക്കേറ്റവരും ജയില്‍വാസം അനുഷ്ഠിച്ചവരുമായവരുടെ സംഗമം ഒരുക്കി രണ്ടാം വാര്‍ഷികം നടത്തും. തുടങ്ങിയിടത്ത് തന്നെ ദേശീയപാത നിര്‍മാണം 2012ല്‍ ടോള്‍ പിരിവ് തുടങ്ങുമ്പോള്‍ എവിടെയായിരുന്നോ അവിടെ നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയില്ല.
മണ്ണുത്തിയിലെ നടത്തറ വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണം, പുതുക്കാട് അടിപ്പാത എന്നിവയെല്ലാം പൂര്‍ത്തിയാവാനുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം, ദേശീയപാതയുടെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൗജന്യ ടെലിഫോണ്‍ ബൂത്തുകള്‍ എന്നിവയെല്ലാം നോക്കുകുത്തികള്‍ മാത്രം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ വാഹന പാര്‍ക്കിങ്ങിനായി ജനങ്ങള്‍ ഉപയോഗിക്കുന്നു. പലയിടങ്ങളിലും സ്ഥാപിച്ച സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളുയരുന്നു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതും കൃത്യമായ രീതിയിലല്ല. അപകടങ്ങള്‍ ഏറെയുണ്ടാകുന്ന ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നിലെ്ലന്ന ആരോപണമുയര്‍ന്നു. കെമാറ്റം കൃത്യമായി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത കെഎംസി കമ്പനി ടോള്‍ പിരിക്കുന്നതിനായി രൂപീകരിച്ച ജിെഎപിഎല്‍ എന്ന കമ്പനി ടോള്‍ പിരിവ് ‘ഇജിസ് എന്ന വിദേശ കമ്പനിക്ക് കെമാറിയത് മാത്രമാണ് വളരെ കൃത്യമായി ചുവടുവയ്പ്.
സമരങ്ങള്‍ നടത്തിയവരും വാഗ്ദാനങ്ങള്‍ നല്‍കിയവരും പിന്മാറുമ്പോഴും, മണ്ണുത്തി_ ഇടപ്പള്ളി ദേശീയ പാതയുടെ നിര്‍മാണത്തിലുണ്ടായ അപാകതകളും പിഴവുകളും കാരണം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ ഒഴുക്കുന്ന കണ്ണീരിനു മാത്രം പകരം ഒന്നുമില്ല. ദേശീയപാത എന്നത് പണി തീരാതെ പണം പിടുങ്ങാനുള്ള ചുങ്കപ്പാതയായി നിലനില്‍ക്കുന്നു. കടപ്പാട് : മനോരമ