കോടാലി : മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇഞ്ചക്കുണ്ട്_കാരികുളം ഫോറസ്റ്റ് റോഡ് തകര്‍ന്നു യാത്രാദുരിതമായി. വനംവകുപ്പിന്റെ തേക്ക് തോട്ടത്തിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല.
വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം, കന്നാറ്റുപാടം, കുണ്ടായി, പാലപ്പിള്ളി എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്കു കോടാലിയിലെത്താനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. കെ.പി. വിശ്വനാഥന്‍ വനംമന്ത്രിയായിരിക്കെയാണു റോഡ് നിര്‍മിച്ചത്. ടാറിങ് തകര്‍ന്ന്, മെറ്റല്‍ ഇളകി കിടക്കുന്ന ഈ റോഡിലൂടെ കാല്‍നട പോലും ബുദ്ധിമുട്ടായിട്ടുണ്ട്. മഴക്കാലം തുടങ്ങിയാല്‍ യാത്രാദുരിതം ഇരട്ടിയാകും. റീടാര്‍ ചെയ്ത് ഇതിനു പരിഹാരം കാണണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.കടപ്പാട് : മനോരമ