കോടാലി . കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വാസുപുരം സ്വദേശി സി.വി. വിശ്വംഭരന് ആക്സിസ് കോളജ് ഒാഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളും എന്‍എസ്എസ് യൂണിറ്റും മാനേജ്മെന്റും അധ്യാപക അനധ്യാപകരും ചേര്‍ന്ന് 1.08 ലക്ഷം രൂപ ചികിത്സാ സഹായം നല്‍കി.
ആക്സിസ് കോളജില്‍ നടന്ന ചടങ്ങില്‍ സി. രവീന്ദ്രനാഥ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍, ചെയര്‍മാന്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചെക്കുകള്‍ കൈമാറി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍, പഞ്ചായത്തംഗങ്ങളായ മോളി തോമസ്, എ.കെ. പുഷ്പാകരന്‍, കെ.ആര്‍. ഒൌസേഫ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. സുഭീഷ്, ചെയര്‍മാന്‍ ബി. സെയ്തു മുഹമ്മദ്, ഐആര്‍എസ് സെക്രട്ടറി ജി. ഹരികുമാര്‍, ഡയറക്ടര്‍ പി.ആര്‍. ശോഭനന്‍ വാരിയര്‍, എം.ജി. കുമാര്‍, പി.കെ. കൃഷ്ണന്‍കുട്ടി, ഹരീന്ദ്രന്‍, ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കടപ്പാട് : മനോരമ