Breaking News

ധീര ഭഗത്സിംഗ് അനുസ്മരണം

KDA Deera Bhagathsingh Anusmaranam 1കൊടകര : സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ പബ്ലിക്ക് സ്‌കൂള്‍ കൊടകരയുടെ ആഭിമുഖ്യത്തില്‍ ധീരദേശാഭിമാനികളും ബലിദാനികളുമായ ധീര ഭഗത്സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ അനുസ്മരിക്കുകയും ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

ലോകമെമ്പാടും ഇന്ന് പ്രണയദിനം കൊണ്ടാടുമ്പോള്‍ ഇതേ ദിവസം നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ തൂക്കിലേറ്റാന്‍ വെള്ളക്കാര്‍ ആഹ്വാനം ചെയ്തതിനെ മറക്കാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്ന് വൈസ് പ്രിന്‍സിപ്പാള്‍ എസ്. പ്രബോധ്കുമാര്‍ വ്യക്തമാക്കി. തലമുറ ആരെ മാതൃകയാക്കണമെന്ന് തീരുമാനിക്കുക എന്നതായിരുന്നു ഓര്‍മ്മപ്പെടുത്തല്‍. ബലിദാനദിനം മാര്‍ച്ച് 23 ന് കൊണ്ടാടും. വേദിയില്‍ ഷീജ ബാബു, സീമാജി മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!