കൊടകര: എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് കൊടകരയില്‍ തുടക്കമായി. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ശീതള്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. സി.പി.എം. കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍, എസ്.എഫ്.ഐ. ജില്ല സെക്രട്ടറി എന്‍.വി. വൈശാഖന്‍, സി.എസ്. ജിതീഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി കൊടകര ടൗണില്‍ പ്രകടനവും ഉണ്ടായി. വെള്ളിയാഴ്ച രാവിലെ കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രതിനിധി സമ്മേളനം പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്യും. 16 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 301 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ്, സി. രവീന്ദ്രനാഥ് എം.എല്‍.എ., യു.പി. ജോസഫ്, കെ.വി. നഫീസ, ചിന്ത ജെറോം, ഷിജുഖാന്‍, സി. സുമേഷ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ശനിയാഴ്ച സമാപിക്കും.