Breaking News

ഡോള്‍ഫിന്‍ ബാറിലേയ്ക്ക് മോഹന്‍ലാലും

Apple

25-mohanlal-601അനൂപ് മേനോന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാറാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ വലിയ ചര്‍ച്ചാവിഷയം. സുരേഷ് ഗോപി ബാറുടമായി തിരുവനന്തപുരം സ്ലാങ്ങിലുള്ള സംസാരവുമായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുവെന്നതാണ് പുത്തന്‍ വാര്‍ത്ത. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ഡോള്‍ഫിന്‍ ബാറില്‍ എത്തുന്നതെന്നാണ് സൂചന. മോഹന്‍ലാല്‍ കൂടി എത്തുന്നതോടെ ഡോള്‍ഫിന്‍ ബാര്‍ ഒരു ബിഗ് ബജറ്റ് ചിത്രമായിമാറുമെന്നാണ് സംസാരം. ആറുകോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് കേള്‍ക്കുന്നത്.

സുരേഷ് ഗോപിയുടെ കഥാപാത്രമായ പനമുട്ടം സുര നടത്തുന്ന ഡോള്‍ഫിന്‍ ബാറില്‍ എത്തുന്ന സന്ദര്‍ശകരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം അനൂപ് മേനോനും തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ നായികയായി കല്‍പനയാണ് വേഷമിടുന്നത്. രണ്ടാം വരവില്‍ സുരേഷ് ഗോപിയുടെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും ദീപന്‍ ചിത്രത്തിലേതെന്നാണ് സൂചന. അനൂപ് തിരക്കഥയെഴുതിയ, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ഡോള്‍ഫിന്‍ ബാര്‍ എന്നു കേള്‍ക്കുന്നു

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.