Breaking News

പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്കിലേക്ക്

സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗം ഐ.ന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്യുന്നു.
സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗം ഐ.ന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര :’ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സെപ്തംബര്‍ 2 ന് നടത്തുന്ന പൊതുപണിമുടക്കിന് മുന്നോടിയായി അപ്പോളോ ടയേഴ്‌സിലെ നാല് അംഗീകൃത ട്രേഡ് യൂണിയനുകളായ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ടി.ഡബ്യൂ.എം. എന്നിവ സംയുക്തമായി കമ്പനി ഗേറ്റില്‍ മീറ്റിംഗ് നടത്തി.

പ്രസ്തുത യോഗത്തില്‍ സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഐ.ന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്തു. എ.ടി.ഡബ്യൂ.എം. ജനറല്‍ സെക്രട്ടറി ഷാജി തിലകന്‍, ബി.എം.എസ്. വൈസ് പ്രസിഡന്റ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സെപ്തംബര്‍ 1 ന് പന്തംകൊളുത്തി പ്രകടനം നടത്തുവാനും, 2 ന് പൊതുപണിമുടക്ക് നടത്തി കമ്പനി ഗേറ്റില്‍ പ്രകടനവും, മീറ്റിംഗും നടത്തുവാനും യോഗം തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!