Breaking News

ഫോട്ടോപ്രദര്‍ശനം തുടങ്ങി

സന്ദീപ്‌ പുഷ്കറിന്റെ ഫോട്ടോ പ്രദർശനം കോടാലി ഫോട്ടോഗ്രഫി മ്യൂസിയത്തിൽ പത്രപ്രവർത്തകൻ ലോനപ്പൻ കടമ്പോട് ഉത്ഘാടനം ചെയ്യുന്നു.
സന്ദീപ്‌ പുഷ്കറിന്റെ ഫോട്ടോ പ്രദർശനം കോടാലി ഫോട്ടോഗ്രഫി മ്യൂസിയത്തിൽ പത്രപ്രവർത്തകൻ ലോനപ്പൻ കടമ്പോട് ഉത്ഘാടനം ചെയ്യുന്നു.

കോടാലി; സന്ദീപ് പുഷ്‌കറിന്റെ ഫോട്ടോപ്രദര്‍ശനം കോടാലിയിലുള്ള ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയത്തിന്റെ റൂറല്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് എന്നു പേരിട്ടിട്ടുള്ള പ്രദര്‍ശനം പത്രപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട് ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതത്തിന്റേയും പ്രകൃതിയുടേയും വിവിധ ഭാവങ്ങള്‍ രേഖപ്പെടുത്തിയ 25 ചിതങ്ങളുടെ പ്രദര്‍ശനം 10 വരെ നീണ്ടുനില്‍ക്കും.

ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ, രമേഷ്, സന്ദീപ് പുഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനി പുല്ലരിക്കല്‍ സ്വാഗതവും ഡോ. ബിജു രാമന്‍കുട്ടി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!