മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് ചുങ്കാല്‍ പരിസരത്തുള്ള ജനങ്ങളുടെ ചിരകാലാഭിലാഷമായ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ ഒന്നാംഘട്ട പദ്ധതിക്ക് തുടക്കമായി. കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി ജലലഭ്യത ഉറപ്പുവരുത്തുന്നതാണ് പദ്ധതി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മാന്യ ഉപഭോക്താക്കളുടെയും നിരന്തര പരിശ്രമഫലമായാണ് പദ്ധതി യാധാര്‍ത്ഥ്യമായത്.
ഏകദേശം 8,35,000 രൂപയോളമാണ് പദ്ധതിയുടെ ചിലവ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള ജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അജിത രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഷാജിമോള്‍ ബാലന്‍, കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. കുമാര്‍, സി.യു. പ്രിയന്‍, ശ്രീനിവാസന്‍ നെല്ലിശ്ശേരി, ജെയിംസ് തറമുട്ടത്ത് എന്നിവരും ജനപ്രതിനിധികളും, കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.