Breaking News

മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം നടത്തി

KDA Kudivella Padhathiമറ്റത്തൂര്‍ : മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പുതുക്കാട് നിയോജക മണ്ഡലം എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥിന്റെ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ തയ്യാറാക്കിയ ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി നിര്‍വ്വഹിച്ചു.

യോഗത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഒ.ആര്‍. നാരായണന്‍കുട്ടി മാസ്റ്റര്‍, ജനപ്രതിനിധികളായ ഷീല വിപിനചന്ദ്രന്‍, ഷാജിമോള്‍ ബാലന്‍, ഡി.പി.ഒ. ജോര്‍ജ്ജ് ഇഗ്നേഷ്യസ്, ബി.പി.ഒ. ഇ.കെ. മുഹമ്മദ് റാഫി, ടി. സുഭാഷ്, കെ.വി. വിനോദ്, പി.ടി.എ. പ്രസിഡന്റ് പ്രിന്‍സി ജോജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!