കോടാലി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കിഴക്കേ കോടാലി വിവേകാനന്ദ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച ധീരദേശാഭിമാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കിഴക്കേ കോടാലി നിലംപതി സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ അന്തരിച്ച ജവാന് വിരുത്തി ശരത്തിന്റെ മാതാപിതാക്കളെ ആദരിച്ചു.
അന്തരിച്ച ധീരജവാന്മാരുടെ ഫോട്ടോകള്‍ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ജിജീഷ് ചെമ്പുചിറ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എസ്.അനില്‍കുമാര്‍, കെ.ഡി.അഭിനന്ദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങുകള്‍ക്കുശേഷം പായസവിതരണവും ഉണ്ടായിരുന്നു.