Breaking News

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ മഹാഗണപതിഹോമം നടത്തി

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഡോ. ഒ.വി. ഷിബു ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ നടത്തിയ മഹാഗണപതിഹോമം.
തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഡോ. ഒ.വി. ഷിബു ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ നടത്തിയ മഹാഗണപതിഹോമം.

തേശ്ശേരി : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു മാസമായി നടന്നുവരുന്ന രാമായണോത്സവത്തിന്റെ ഭാഗമായി ഡോ. ഒ.വി. ഷിബു ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടത്തി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

ക്ഷേത്രതീര്‍ത്ഥകുളത്തിനുള്ള സ്ഥലം വാങ്ങുന്നതിന്റെ ധനസമാഹരണം കെ. ചന്ദ്രശേഖരന്‍ നായര്‍ കണ്ടേങ്ങാട്ടില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്യുന്നു.
ക്ഷേത്രതീര്‍ത്ഥകുളത്തിനുള്ള സ്ഥലം വാങ്ങുന്നതിന്റെ ധനസമാഹരണം കെ. ചന്ദ്രശേഖരന്‍ നായര്‍ കണ്ടേങ്ങാട്ടില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു മാസമായി നടന്നുവരുന്ന രാമായണോത്സവത്തിന്റെ ഭാഗമായി ”രാമായണത്തിലൂടെ മാതൃകാകുടുംബം” എന്ന വിഷയത്തില്‍ ആദരണീയനായ ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയന്‍ പ്രഭാഷണം നടത്തി.

ക്ഷേത്രതീര്‍ത്ഥകുളത്തിനുള്ള സ്ഥലം വാങ്ങുന്നതിന്റെ ധനസമാഹരണം കെ. ചന്ദ്രശേഖരന്‍ നായര്‍ കണ്ടേങ്ങാട്ടില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. സദ്ഗമയ പരിപാടിയുടെ ഭാഗമായി സൈക്കോതെറാപ്പിസ്റ്റ് എന്‍.എസ്. സന്തോഷ് മാസ്റ്റര്‍ ”പോസറ്റീവ് ചിന്തകളിലൂടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം” എന്ന വിഷയത്തെകുറിച്ച് ക്ലാസ്സെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!