
കൊടകര : വനംവകുപ്പിലെ വിശിഷ്ടസേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ എം.പി. ഉണ്ണികൃഷ്ണന്‍. ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് വച്ച് നടന്ന സ്വാതന്ത്ര്യദിനപരേഡില്‍ വച്ച് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
വനംവകുപ്പിലെ തൃശ്ശൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് വിഭാഗത്തിലെ ബി.എഫ്.ഒ. ആണ്. പതിനഞ്ച് വര്‍ഷമായി വനംവകുപ്പില്‍ സേവനമനുഷ്ടിച്ച് വരികയാണ്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നും ഈ വര്‍ഷം തെരഞ്ഞെടുത്ത ഏക ബി.എഫ്.ഒ. ആണ് എം.പി. ഉണ്ണികൃഷ്ണന്‍.
മുരിയാട് തെക്കേടത്ത് കളരിക്കല്‍ പ്രഭാകരകുറുപ്പിന്റെ മകനും കൊടകര പുത്തുക്കാവ് സ്വദേശിയുമാണ്. ഭാര്യ കവിത ഒല്ലൂര്‍ ഗവ. സ്‌കൂളിലെ ജീവനക്കാരിയാണ്. മക്കളായ ഗോകുല്‍ ഉണ്ണികൃഷ്ണനും, ഗംഗ ഉണ്ണികൃഷ്ണനും കൊടകര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. എം.പി. ഉണ്ണികൃഷ്ണന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനദനങ്ങൾ…