Breaking News

കെ. പ്രസാദിന്റെ മൂന്നാമത്തെ പുസ്തകമായ ‘വിചാരണാപര്‍വ്വം’ പ്രകാശനം 22 ന്

Visharanaparvvamകൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റും നിലവില്‍ 19 -ാം വാര്‍ഡ് മെമ്പറുമായ കെ. പ്രസാദിന്റെ മൂന്നാമത്തെ പുസ്തകമായ ”വിചാരണാപര്‍വ്വം” ലേഖനസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരി സാറാ ജോസഫ് ആഗസ്റ്റ് 22 ന് നിര്‍വ്വഹിക്കും.

കൊടകര ഗവ. എല്‍.പി. സ്‌കൂള്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങ്. ചിത്രകാരനും കലാനിരൂപകനുമായ ദാമോദരന്‍ നമ്പിടി അദ്ധ്യക്ഷനാകും. കേന്ദ്ര കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എ. രാധാകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഐ. ഷണ്‍മുഖദാസ് ചടങ്ങില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവസാന്നിദ്ധ്യങ്ങളായ എട്ട് പേര്‍ക്ക് ഒരേ സമയം പുസ്തകം നല്‍കികൊണ്ടാണ് പ്രകാശനം നടത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!