Breaking News

മറ്റത്തൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഓണാഘോഷവും വികസന രേഖ പ്രകാശനവും

vikasanreghaകൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിന്റെ ഓണാഘോഷവും വികസന രേഖ പ്രകാശനവും നടത്തി. വാര്‍ഡ് മെമ്പര്‍ ശിവരാമന്‍ പോതിയില്‍ അദ്ധ്യക്ഷനായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍ ചടങ്ങിന്റെ ഉദ്ഘാടനവും ഓണക്കോടി വിതരണവും നിര്‍വ്വഹിച്ചു. കുടുംബശ്രീ വാര്‍ഡ്തല പ്രസിഡന്റ് ബീന നന്ദകുമാറിന് വികസനരേഖ കൈമാറി കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സുന്ദരന്‍ പ്രകാശനം നിര്‍വ്വഹിച്ചു.

മറ്റത്തൂര്‍ വയോജന ക്ലബ്ബ് പ്രസിഡന്റ് റഹീം മാസ്റ്റര്‍, വയോജന ക്ലബ്ബ് സെക്രട്ടറി ജോണി ഓണപ്പറമ്പില്‍, ജോസഫ് മലേക്കുടിയില്‍, ശ്രീധരപിഷാരടി മാസ്റ്റര്‍, ബീന നന്ദകുമാര്‍, സി.പി. ജോസ്, പഞ്ചായത്ത് അംഗങ്ങളായ എ.കെ. പുഷ്പാകരന്‍, ഔസേപ്പ്, ഓനച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.എന്‍.ടി.യു.സി. മാങ്കുറ്റിപ്പാടം യൂണിറ്റ് മെമ്പറുടെ മികച്ച പ്രവര്‍ത്തനത്തിന് ഉപഹാരം നല്‍കി ആദരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ വാര്‍ഡ് മെമ്പര്‍ക്ക് നിലവിളക്കും പറയും നല്‍കി ആദരിച്ചു. 300-ഓളം പേര്‍ക്ക് ഓണക്കോടി നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!