Breaking News

രക്ഷാബന്ധന്‍ സന്ദേശം എക്കാലവും പ്രസക്തം. കെ.പി. ശശികല

കൊടകര: രക്ഷാബന്ധന്‍ ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ നില നിന്നിരുന്നുവെന്നും ഇത് ഏകതയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ഉല്‍ഘോഷിക്കുന്നതെന്നും കെ.പി. ശശികല.
മറ്റത്തൂര്‍കുന്ന് സംഘ ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രക്ഷാബന്ധന മഹോത്സവത്തില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു ശശികല .

കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.മധുസൂദനന്‍,ആര്‍എസ്.എസ്. കൊടകര താലൂക്ക് കാര്യവാഹ് പി.ജിജീഷ്, ബിജെപി.പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!