Breaking News

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വേക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു.

കൊടകര സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വേക്കേഷന്‍ ക്യാമ്പ് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വേക്കേഷന്‍ ക്യാമ്പ് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വേക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു. കൊടകര ജി.എച്ച്.എസ്. സ്‌കൂളില്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന ക്യാമ്പില്‍ ഗവ. എച്ച്.എസ്.എസ്. കൊടകര, ഗവ. എച്ച്.എസ്.എസ്. ചെമ്പുച്ചിറ, എസ്.എന്‍.വി. എച്ച്.എസ്.എസ്. ആളൂര്‍, വിമല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ മുപ്ലിയം എന്നീ സ്‌കൂളുകളില്‍ നിന്നായി 350 ഓളം കുട്ടികള്‍ പങ്കെടുക്കും.

ക്യാമ്പില്‍ വ്യക്തിത്വ വികസനക്ലാസ്സുകള്‍, ഉപബോക്തൃനിയമബോധന ക്ലാസ്സുകള്‍, ട്രാഫിക് അവയര്‍നസ് പ്രോഗ്രാം, പരേഡ്, തായ്ക്വണ്ടോ പരിശീലനം, ജുവനൈല്‍ ജെസ്റ്റീസ് ക്ലാസ്സുകള്‍ എന്നിവ നടക്കും. ജില്ല പഞ്ചായത്ത് മെമ്പര്‍ അജിത രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊടകര എസ്.ഐ. ഇ.ആര്‍. ചന്ദ്രന്‍ ഫ്‌ളാഗ് ഹോസ്റ്റിങ്ങ് നിര്‍വ്വഹിച്ചു.

ജി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ്സ് പി.കെ. വിജയമ്മ, കൊടകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സോമന്‍, കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍, കൊടകര പോലീസ് സ്റ്റേഷന്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ വി.വി. സതീഷ്, റിസണ്‍ ജോണ്‍, കെ.കെ. വിനോദ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.എ. സിജോയ്, ടി.കെ. ജോയ്, ജോസ് പുല്ലന്‍, സജി ജോര്‍ജ്ജ്, ജി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് വി.എം. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!