കോടാലി : വിവാഹസല്‍ക്കാരത്തിനെത്തിയവര്‍ക്ക് കതിര്‍മണ്ഡപത്തില്‍ പച്ചക്കറിവിത്തുക്കളുടെ പായക്കറ്റുകള്‍ നല്‍കി വധൂവരന്‍മാര്‍ മാതൃകയായി. മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ചെട്ടിച്ചാല്‍ പറൂക്കാരന്‍ രാമചന്ദ്രന്റെ മകന്‍ സജിത്തിന്റെ വിവാഹവേദിയിലാണ് പച്ചക്കറിവിത്തുകളുടെ പാക്കറ്റുകള്‍ നല്‍കിയത്.
താങ്ക്‌സ് കാര്‍ഡിനുപകരം വിവിധയിനം പച്ചക്കറികളുടെ വിത്തുകള്‍ അടങ്ങിയ പാക്കറ്റുകളാണ് വിവാഹത്തിനെത്തിയവര്‍ക്ക് നല്‍കിയത്. വരന്‍ സജിത്തും വധു മൃദുലയും ചേര്‍ന്നാണ് വിവാഹവേദിയിലെത്തിയ ക്ഷണിതാക്കള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തത്.സി.രവീന്ദ്രനാഥ് എം.എല്‍.എ ആദ്യപാക്കറ്റ് നല്‍കിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്.
