കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ ഓണാഘോഷ ത്തോടനുബന്ധിച്ച് പി.ടി.എ. അംഗങ്ങളും മാതൃസംഘാംഗങ്ങളും വടംവലി മത്സരം നടത്തി. കുട്ടികള്‍ റഫറികളായി. റഫറിമാരുടെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്നവര്‍ മത്സരിച്ചു.
വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. കുട്ടികള്‍ക്കായി പി.ടി.എ. വിവിധ കായികമത്സരം നടത്തി. കാളക്കുട്ടി, കുമ്മാട്ടി എന്നിവയോടെ നടന്ന ഓണാഘോഷം ഓണസദ്യയോടെ സമാപിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍, ദിവ്യ രവി എന്നിവര്‍ നേതൃത്വം നല്‍കി.