പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി നൃത്തസംഗീതോത്സവം

KDA Poonilarkavu Temple Navarthry

കൊടകര: പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ നവരാത്രിനൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി അഴകത്ത് ഹരീഷ് നമ്പൂതിരി നിര്‍വഹിച്ചു. ദേവസ്വം പ്രസിഡണ്ട് എം.എല്‍.വേലായുധന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഇ.രവീന്ദ്രന്‍, ഇ.കെ.സുശീല്‍കുമാര്‍,ഇ.വി.അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാസുപുരം ദിവാകരന്‍ നവരാത്രിമാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഇന്ന് വൈകീട്ട് 7 ന് അജിതസുരേഷും സംഘവുംഅവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, നാളെ വൈകീട്ട് 7 ന് നടരാജനൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്ത്യങ്ങള്‍, 6 ന് വൈകീട്ട് 7 ന് കൊടകര കലാക്ഷേത്രയുടെ സംഗീതാര്‍ച്ചന, 7 ന് വൈകീട്ട് 7 ന് കലാപരിപാടികള്‍,8 ന് എറണാകുളം പാര്‍വതിമേനോന്റെ നൃത്തനൃത്ത്യങ്ങള്‍, 9 ന് ദുര്‍ഗാഷ്ടമിദിവസം നൃത്തനൃത്ത്യങ്ങള്‍, 10 ന് മഹാനവമിദിവസം കാവില്‍ ഫ്രണ്ട്‌സ് ആര്‍ട്‌സിന്റെ സ്റ്റേജ്‌മെഗാഷോ, 11 ന് വിജയദശമിദിവസം രാവിലെ എഴുത്തിനിരുത്തല്‍, പഴക്കുലവിതരണം എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!