Breaking News

മൈക്ര , സണ്ണി മോഡലുകള്‍ക്ക് തിരിച്ചുവിളി.

സ്റ്റിയറിങ് വീല്‍ ബോള്‍ട്ടിനു തകരാറുള്ള ഒരു ലക്ഷം മൈക്ര ഹാച്ച് ബാക്കുകള്‍ ആഗോളതലത്തില്‍ നിസാന്‍ തിരിച്ചുവിളിച്ചതിനു തൊട്ടുപിന്നാലെ ഇന്ത്യയിലും ജപ്പാന്‍ കമ്പനി റികോള്‍ നടത്തുന്നു. മാസ്റ്റര്‍ ബ്രേക്ക് സിലിണ്ടറിനു തകരാര്‍ നീക്കുന്നതിനാണ് ഇന്ത്യന്‍ നിര്‍മിത മൈക്ര – സണ്ണി മോഡലുകളെ കമ്പനി തിരിച്ചുവിളിയ്ക്കുന്നത്.

ചെന്നൈയിലെ ഒറഗഡം പ്ലാന്റില്‍ നിര്‍മിച്ച 67,089 കാറുകള്‍ക്കാണ് തകരാറുള്ളത്. ഇതില്‍ ഇന്ത്യയില്‍ വില്‍പ്പന നടന്ന 22,188 കാറുകളും ഉള്‍പ്പെടുന്നു. ബ്രേക്ക് സംവിധാനത്തിന്റെ ഈ തകരാര്‍ മൂലം ഇതുവരെ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നിസാന്‍ വ്യക്തമാക്കി. വാഹനത്തിന്റെ തകരാര്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും. ഇതു സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പു നല്‍കാന്‍ ഡീലര്‍മാരെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. കടപ്പാട് ഓട്ടോ ബീറ്റ്സ്.

nissan_sunny_statics_a_560x4202011-nissan-micra-1600x1200-image-2

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!