കൊടകര : ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ പി.ടി.എ. പൊതുയോഗവും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കലും, മെറിറ്റ് ഡേ ആഘോഷങ്ങളും ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ് എ.കെ. രാജന്‍ അദ്ധ്യക്ഷനായിരുന്നു. കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്ക അഌഗ്രഹപ്രഭാഷണം നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് സമ്മാനദാനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിനയന്‍ തോട്ടാപ്പിള്ളി, മേഴ്‌സി , കാവ്യ എം. ആര്‍. എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മിസ്‌ട്രസ്സ് സി. സ്റ്റെല്ല ഗ്രയ്‌സ് സ്വാഗതവും സി. ജ്യോതി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഡേവിസ് കണ്ണംമ്പിള്ളി (പി.ടി.എ. പ്രസിഡന്റ്), സുശീലന്‍ (വൈസ്. പ്രസിഡന്റ്), ലത ശശികുമാര്‍ (എം.പി.ടി.എ. പ്രസിഡന്റ്), എന്നിവരെ തെരഞ്ഞെടുത്തു.