ആലത്തൂര്‍ സ്‌കൂളില്‍ നെല്‍കൃഷി ആരംഭിച്ചു.

AalathurSchoolകൊടകര : ആലത്തൂര്‍ എ.എല്‍.പി.വിദ്യാലയത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും നെല്‍കൃഷി ആരംഭിച്ചു. പറപ്പൂക്കര കൃഷിഭവന്റെ സംയുക്താഭിമുഖ്യത്തില്‍ ഇത്തവണ 5 പറ നിലത്താണ്‌ കൃഷിയിറക്കിയത്‌.. ഞാറ്റ്‌ പാട്ടിന്റെ അകമ്പടിയോടെ കുട്ടികളും നാട്ടിലെ പ്രമുഖ കൃഷിക്കാരും ഞാറ്‌ നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി. മികച്ച കര്‍ഷകരായ ജോണ്‍സണ്‍ കാവുങ്ങല്‍, ഷിബു കൈപ്ലാക്കല്‍, ബാലന്‍ മോടേംപറമ്പില്‍, ശ്രീധരന്‍ നമ്പുകുളങ്ങര എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌ ഈ വര്‍ഷത്തെ നെല്‍കൃഷി. ഉമ ഇനത്തില്‍ പെട്ട നെല്ലാണ്‌ ഇത്തവണ ഉപയോഗിക്കുന്നത്‌ എന്ന്‌ പ്രധാനാധ്യാപിക എം.ഡി. ലീന അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!