കൊടകര : കണ്‍സ്യൂമര്‍ ഫെഡിലെ വിലനിയന്ത്രണം ചാലക്കുടി എം.എല്‍.എ. സ്വന്തം പാര്‍ട്ടിയുടെ പരിപാടിയാക്കി മാറ്റിയെന്നാരോപിച്ച് കൊടകര മണ്ഡലം കോണ്‍ഗ്രസ്സ് ഐ. കമ്മിറ്റി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം കോണ്‍ഗ്രസ്സ് (ഐ) കമ്മിറ്റി പ്രസിഡന്റ് കെ.കെ. നാരായണന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വിനയന്, കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഇ.ഗിരീശന്, ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കോടന നാരായണന്‍കുട്ടി, മണ്ഡലം സെക്രട്ടറി ഡേവിസ് ഈച്ചരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.